നിലയ്ക്കല്‍: നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്… ഏതുഭാഷയും ഇയാള്‍ക്ക് വഴങ്ങും. വിവിധ ഭാഷകളില്‍ ബസുകളുടെ വിവരം അനൗണ്‍സ് ചെയ്യുക മാത്രമല്ല സഹായം തേടി എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കാനും ഇബ്രാഹിം തയാര്‍.
ഇബ്രാഹിമിന് തുളു, തമിഴ്, കന്നട ഭാഷകള്‍ സംസാരിക്കാനും അറിയാമെന്നതിനാല്‍ കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെ നിലയ്ക്കലില്‍ എത്തിച്ചിരിക്കുന്നു.
കര്‍ണാടകയില്‍ നിന്നുള്ള ഭക്തരാണു ഭാഷാ പ്രശ്‌നത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് എന്ന് ഇബ്രാഹിം പറയുന്നു. ഇവരടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ഏറെ സഹായമാണ് ഇബ്രാഹിമിന്റെ സേവനം. എന്നാല്‍ വഴിതെറ്റാതെ ഭക്തര്‍ക്ക് തീര്‍ത്ഥാടനം നടത്താനും ഇയാള്‍ സഹായകമാണ്
Discussion about this post