മലപ്പുറം: സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കുറ്റപ്പെടുത്തലുമായി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ പ്രവര്‍ത്തര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണെന്നും ആവശ്യമുള്ളപ്പോള്‍ സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍നവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൗരന്‍മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് അടൂര്‍ പറഞ്ഞിരുന്നു.