ശബരിമല യുവതീപ്രവേശനം തീരുമാനിക്കേണ്ടത് ഞാനോ പിണറായിയോ അല്ല; ഹിന്ദുമതാചാര്യന്മാരാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യന്‍മാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അത് ഭരണഘടനാപരമായ ബാധ്യതയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മരട് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. സന്തോഷത്തോടെയല്ല മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ താനും തോമസ് ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version