കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ എസ് പി യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തത് എന്തെന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് വളരെ സൗമ്യമായിട്ടാണ് യതീഷ് ചന്ദ്ര മറുപടി നല്‍കിയത്. മന്ത്രിയെ കടത്തി വിടാമെന്നും കൂടെ ഉള്ള വാഹനങ്ങളെ കടത്തി വിടില്ലെന്നുമാണ് പറഞ്ഞതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കെപി ശശികലയെ മാഡം എന്ന് വിളിച്ചാണ് സംസാരിച്ചത്. യതീഷ് ചന്ദ്ര എപ്പോഴും എങ്ങനെയാണ് പെരുമാറുന്നതെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഈ രണ്ട് സംഭവങ്ങളിലെയും പെരുമാറ്റം മോശമായിരുന്നില്ലെന്നാണ് മന്ത്രി പറഞ്ഞു. നേരത്തെ യതീഷ് ചന്ദ്രയെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. സത്യ സന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമം നടത്തുകയാണെന്ന് യതീഷ് ചന്ദ്രയെ പിന്തുണച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post