ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീകോടതിയില്‍. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്കി. ഇതോടെ പൗരത്വ നിയമ ദേദഗതിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലെ എതിര്‍പ്പ് പ്രകടിപ്പിച്ച സംസ്ഥാനമായിരുന്നു കേരളം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് എതിര്‍ത്തത്.
Discussion about this post