തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ. ക്രമസമാധാനപ്രശ്നമുണ്ടായാല്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന രീതിയില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഡിജിപി പ്രസ്താവനയില്‍ വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഡിജിപി വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുക്കുന്നത്.
Discussion about this post