തിരുവനന്തപുരം: തര്‍ക്കത്തെ തുടര്‍ന്ന് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി മൂത്ത സഹോദരന്. പട്ടാപ്പകലാണ് സഹോദരന്റെ വീട്ടില്‍ കയറി ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ഇളയ സഹോദരന് നിസാമുദീന്റെ വീട് ആക്രമിക്കാന്‍ മൂത്ത സഹോദരന് സലഫുദീന് ആണ് ക്വട്ടേഷന്‍ നല്‍കിയത്. സഹോദരങ്ങള്‍ തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണ സംഭവങ്ങള്‍ക്ക് പിന്നില്‍.
സഹോദരനും മൂത്ത സഹോദരനും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ ഈ അടുത്തായി വസ്തുത്തര്ക്കമുണ്ടായിരുന്നു. റോഡിന് സ്ഥലം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിസാമുദ്ദീന്‍ അനുകൂലമായ കോടതിവിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീടിന് ചുറ്റും മതില് കെട്ടി. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ക്വട്ടേഷന്‍ സംഘം വീടിന്റെ ചുറ്റുമതിലുകള്‍ തകര്‍ത്ത് വീട്ടില്‍കയറിയാണ് ആക്രമണം നടത്തിയത്. നിസാമുദ്ദീന്റെ പന്ത്രണ്ടുകാരിയായ മകളെയും, അമ്മയെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തെന്നാണ് പരാതി. ബന്ധുക്കളായ മുനീറിനെയും മുഹമ്മദ് ഷാഫിയെയും തല്ലിച്ചതച്ചെന്നും പരാതിയുണ്ട്.
സംഭവത്തില്‍ നിസാമുദീന്റെ പരാതിയില്‍ മംഗലപുരം സ്വദേശി സലഫുദീന് അടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post