കൊച്ചി: മരടില്‍ സുപ്രീംകോടതി വിധി വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ നടപടികള്‍ ഇനിയും ഏറെയുണ്ട്. എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് അവിടെ അവശേഷിക്കുന്നത്. ആ മാലിന്യം 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യണം. ഫ്ളാറ്റുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച നടപടികളും ഉടന്‍ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടി വരും.
സുപ്രീം കോടതി വിധിയനുസരിച്ച് മരടിലെ ഫ്ളാറ്റുകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയെങ്കിലും മിഷന് മരട് അവസാനിക്കുന്നില്ല. നാലു ഫ്ളാറ്റുകളിലേയും കോണ്‍ ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കിത്തുടങ്ങണം. എങ്കിലേ, ഫ്ളാറ്റുകള്‍ക്ക് തൊട്ടടുത്തുള്ളവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാനാകൂ. നിലവില്‍ മാറിത്താമസിക്കാന്‍ മൂന്നു മാസത്തെ വാടകയാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളും അറിയിക്കും.
Discussion about this post