കൊച്ചി: രണ്ട് മാസത്തോളം അനുഭവിച്ച മാനസിക സമ്മര്‍ദ്ദം അവസാനിച്ചതിന്റെ സന്തോഷത്തിലാണ് മരട് നടുവിലെ വീട്ടില്‍ ബെന്നി-സിന്ധു ദമ്പതികള്‍. ആല്‍ഫാ സെറീനോട് ചേര്‍ന്ന് കിടക്കുന്നതായിരുന്നു ഇവരുടെ വീട്. അതുകൊണ്ട് തന്നെ സ്ഫോടനം നടക്കുമ്പോള്‍ തങ്ങളുടെ വീടും തകര്‍ന്ന് പോകുമെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍ വീടിനൊന്നും പറ്റിയില്ലെന്ന ആശ്വാസത്തിലാണ് ദമ്പതികള്‍.
നേരത്തെ രണ്ട് മാസം മുമ്പ് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂള് പൊളിച്ചപ്പോള്‍ ഇവരുടെ വീടിന്റെ ഭിത്തിക്ക് വിളളല്‍ വീഴുകയും, സ്റ്റെയര്‍കേസിന് തകരാറുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ പൊളിക്കുന്നതിന് മുന്നോടിയായി എല്ലാ സാധനങ്ങളും ഇവര്‍ വീട്ടില്‍ നിന്നും മാറ്റി.
എന്നാല്‍ ഫ്ളാറ്റ് പൊളിച്ചപ്പോള്‍ ചെറിയ തോതിലുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വീണതല്ലാതെ വീടിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. വീടിന് ഒന്നും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ബെന്നിയും സിന്ധുവും.
Discussion about this post