കോഴിക്കോട്: പയ്യോളിയില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി തടിയന്‍ പറമ്പില്‍ നൗഷാദിനെ (40) പയ്യോളി പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് പയ്യോളി നഗരസഭാ പരിധിയില്‍ മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ടാക്‌സി വാഹനങ്ങള്‍ ഓടില്ലെന്നും കമ്മിറ്റി അറിയിച്ചു.
സംഭവമിങ്ങനെ;
വ്യാഴാഴ്ച രാവിലെ നൗഷാദിന്റെ ബന്ധുക്കളായ രണ്ടുപേര്‍ മണിയൂര്‍ മീനത്ത്കര കടവില്‍ മണല്‍കടത്താനെത്തിയിരുന്നു. പോലീസിനെ കണ്ടതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു.പിന്നീട് ഇവര്‍ നൗഷാദുമായി സംസാരിക്കുന്നത് പോലീസ് കണ്ടു. പോലീസിനെ കണ്ടതോടെ ഇവര്‍ വീണ്ടും രക്ഷപ്പെട്ടു. പോലീസ് നൗഷാദിനെതിരേ തിരിഞ്ഞതോടെ ഇയാളും ഓടി. ബസ്‌സ്റ്റാന്‍ഡിന് സമീപത്തുനിന്ന് പോലീസ് നൗഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി നൗഷാദിനെ കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസ് മര്‍ദ്ദിച്ചതായി നൗഷാദ് മൊഴിനല്‍കുകയായിരുന്നു.
Discussion about this post