കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ നേരിട്ട് കാണാന്‍ കൊച്ചിയില്‍ എത്തിയത് നൂറ് കണക്കിനാളുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നൂറ് കണക്കിന് ആളുകളാണ് പൊളിക്കുന്ന ഫ്‌ളാറ്റിന് ചുറ്റിലും തടിച്ചു കൂടി നില്‍ക്കുന്നത്.
എന്നാല്‍ തിരക്ക് കാരണം ആളുകളെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പോലീസ്. വടംകെട്ടി തിരിച്ചാണ് ഫ്‌ളാറ്റിന് ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെ പോലീസ് നിയന്ത്രിക്കുന്നത്. ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നിടത്തെല്ലാം ആളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് കൊച്ചിയിലുള്ളത്.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ദൃശ്യങ്ങള്‍ നേരിട്ട് കാണാന്‍ എത്തിയത്. സമീപത്തെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ആള്‍ത്തിരക്ക് ഉണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി പോലീസും ജില്ലാ ഭരണകൂടവും എല്ലാം സജീവമായി രംഗത്തുണ്ട്. ഫ്‌ളാറ്റ് പൊളിഞ്ഞ് വീഴുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളും സുരക്ഷാ മുന്‍കരുതലുകളും എല്ലാം കാണികളെ ബോധ്യപ്പെടുത്താനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
Discussion about this post