കാസര്‍ഗോഡ്: മോഡിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര് ഉള്ളത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്താന്‍ നിശ്ചയിച്ച ലോങ്മാര്‍ച്ച് മാറ്റിവെയ്ക്കുന്നത് അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.
നോട്ട് നിരോധനത്തിനു ശേഷം 50 ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചോളൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. എന്നാല്‍ മോഡിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയന്മാര് ഉള്ളത് കൊണ്ടാണെന്ന് ഉണ്ണിത്താന് പറഞ്ഞു.
ഇസ്രായേല്‍ പാസാക്കിയ നിയമത്തിന് തുല്യമാണ് പൗരത്വ നിയമ ഭേദഗതിയെന്നും ഉണ്ണിത്താന് ചൂണ്ടിക്കാട്ടി. തിരിച്ചുവരവ് നിയമത്തില്‍ എല്ലാ ജൂതന്മാരോടും ഇസ്രയേലിലേക്ക് തിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ പുറത്തുള്ള ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് വരാന്‍പറയുന്നു. തല്ഫലത്തില് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post