കൊച്ചി: മരടില്‍ ഫ്‌ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിച്ചതിന് ശേഷം സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കു. സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്‌സിന്റെ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. സ്‌ഫോടനം മൂലം അടുത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്ക് വിള്ളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് കൃത്യമായ പരിശോധന നടത്തുക. .
മരട് ഫ്‌ലാറ്റ് പൊളിക്കലിന്റെ ആദ്യ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങി കഴിഞ്ഞു. അതേസമയം സ്‌ഫോടനം വെച്ചുള്ള പൊളിക്കലില്‍ ഒരു തരത്തിലുമുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.
ആദ്യം പൊളിക്കുന്ന ഫ്‌ലാറ്റായ എച്ച് ടുഒവിന്റെ പൊളിക്കല്‍ പൂര്‍ണജയമെന്ന് ഉറപ്പാക്കിയശേഷമാകും ആല്‍ഫ സെറീന്‍ ഫ്‌ലാറ്റ് പൊളിക്കുക. ഇത് പൊളിച്ച് നീക്കുന്നതാകും ഏറ്റവും സങ്കീര്‍ണമാകുക.
അതിനിടെ ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റിന് മുന്നില്‍ നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. പിന്നീട് ഇവരെ പ്രദേശത്തു നിന്നും മാറ്റി
Discussion about this post