തൃശ്ശൂര്‍: ജെഎന്‍യുവില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന് ഇന്ദ്രന്‍സ്. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര് അവിടെ വന്ന് കാണിക്കുന്നത്. വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്ക്കൂ എന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്.
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്ക്കാട്ടിനോടായിരുന്നു ഇന്ദ്രന്‍സ് ഇത്തരത്തില്‍ പ്രതികരിച്ചത്. അമല്‍ തന്നെയാണ് ഇത് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘അവിചാരിതമായി കണ്ടു മുട്ടിയ സഖാക്കള്‍’ എന്ന തലക്കെട്ടിലാണ് അമല്‍ ഇന്ദ്രന്‍സ് പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അവിചാരിതമായ് കണ്ടുമുട്ടിയ സഖാക്കള്‍!’ജെ എന്‍ യു വിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര് അവിടെ വന്ന് കാണിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സര്‍വ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്ക്കൂ’
Discussion about this post