കൊച്ചി: മരടിലെ അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഹോളിഫെയ്ത്ത്, ആല്‍ഫ ഫ്‌ളാറ്റുകളാണ് ഇന്ന് പൊളിക്കുക.
പൊളിക്കലിന്റെ ഭാഗമായി ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ലാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ്പസമയത്തിനകം ഇവര്‍ വീടുകളില്‍ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകള്‍ എര്‍പ്പാട് ചെയ്തിട്ടുണ്ട്.
ആദ്യ സ്‌ഫോടനം രാവിലെ 11ന് കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്തില്‍, രണ്ടാം സ്‌ഫോടനം തൊട്ടുപിന്നാലെ നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റില്‍. മറ്റു രണ്ടെണ്ണം (ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം) നാളെയാണു തകര്‍ക്കുക. അതേസമയം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ ഉണ്ട്. വൈകിട്ട് 5 മണി വരെയാണ് നിരോധനാജ്ഞ. അതേസമയം എച്ച്2ഒ ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ലാറ്റിന് മുന്നില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
Discussion about this post