പീരുമേട്: പ്രണയനൈരാശ്യത്തില്‍ വീഡിയോ കോള്‍ ചെയ്ത് ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ (21)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി തൂങ്ങി മരിക്കുകയായിരുന്നു. സൗമ്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പ്രണയനൈരാശ്യമാണ് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു.
ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയുടെ സുഹൃത്ത്. ഇയാളുമായി ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും.
Discussion about this post