സംസ്ഥനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 29,520 രൂപയും ഗ്രാമിന് 3690 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വര്‍ണ്ണ വില നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണ്ണ വിലയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്.
ഇറാനും അമേരിക്കയും തമ്മിലുണ്ടായ യുദ്ധ സമാനമായ സംഘര്‍ഷത്തെതുടര്‍ന്ന് ജനുവരി എട്ടുമുതലാണ് സ്വര്‍ണ്ണത്തിന് വില വര്‍ധിക്കാന്‍ തുടങ്ങിയത്. വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 30,400 രൂപയിലെത്തി.
അടുത്തദിവസംതന്നെ രാവിലെ വില 29,840 രൂപയിലേയ്ക്ക് താഴ്ന്നു. അന്നുതന്നെ വൈകീട്ട് വില വീണ്ടും കുറഞ്ഞ് 29,680 രൂപയിലെത്തിയിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.
Discussion about this post