കൊല്ലം: കൂട്ടുകാരന്റെ ദയനീയമായ അവസ്ഥ കണ്ട് സഹായ അഭ്യര്‍ത്ഥനയുമായി സര്‍ക്കാരിന് കത്തയച്ച് കല്ലട എല്‍പി സ്കൂളിലെ കുട്ടികള്‍. കത്ത് കിട്ടിയതിന് പിന്നാലെ ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
രണ്ടാം വയസിലാണ് അശ്വിന് സെറിബ്രല്‍പാര്‍സി രോഗം പിടിപ്പെട്ടത്. പല ആശുപത്രികളില്‍ കാണിച്ചെങ്കിലും രോഗം ഭേദമായില്ല. അശ്വിന്റെ ചികിത്സയ്ക്കായി കുറെ തുകയും ചിലവാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ സഹായം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആരോഗ്യമന്ത്രിക്ക് കത്തഴുതുകയായിരുന്നു. അശ്വിന്റെ അച്ഛന് മധു പെയിന്റിങ്ങ് തൊഴിലാളിയാണ്
പടിഞ്ഞാറെ കല്ലട എല്‍പി സ്കൂളിലെ മൂന്നാക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ് ആരോഗ്യമന്ത്രിക്ക് കത്ത് അയച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചികിത്സ ഏറ്റെടുക്കാന്‍ തീരുമാനിച്ച് മറുപടിയും എത്തി. വി കേയര്‍ പദ്ധതി പ്രകാരം ചികിത്സ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
വിദഗ്ദ ചികിത്സ നല്കിയാല് അശ്വിന്റെ രോഗം ഭേദമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ആരോഗ്യവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നന്ദിപറയാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍.
Discussion about this post