കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സമീപം ഡ്രോണ്‍ പറത്തുന്നത് പോലീസ് നിരോധിച്ചു. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചു.
അതെസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ സുരക്ഷ ഇരട്ടിയാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്‌ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍ 800 പോലീസുകാരെ വീതം സുരക്ഷയ്ക്കായി നിയോഗിക്കും.
നിരോധനാജ്ഞ നിലവിലുള്ള മേഖലകള്‍ ചുവന്ന കൊടി കെട്ടി നഗരസഭാ അധികൃതര്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കുമുണ്ട്. നാളെ കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്‌ഫോടനം നടക്കും.
നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റില്‍ നിന്നാണ് ആദ്യ സൈറണ് മുഴങ്ങുന്നത്. അതിനുശേഷം ഫ്‌ളാറ്റിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്‌ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്‌ളാറ്റുകളും നിലംപൊത്തും.
Discussion about this post