തുറവൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകണ്ടിരിക്കെ രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചാലാപ്പള്ളി നികര്‍ത്തില്‍ രഞ്ജിത്തിന്റേയും ബിന്‍സിയുടേയും മകള്‍ അവന്തികയാണ് മരിച്ചത്. പാണാവള്ളി കാരാളപ്പതി ക്ഷേത്രത്തിന് സമീപത്തെ അമ്മവീട്ടില്‍ വെച്ച് വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ക്ക് കൈയ്യിലുള്ള മുറിവ് കുട്ടി കാണിച്ചുകൊടുത്തിരുന്നു. കല്ലുകൊണ്ട് കൈ പൊട്ടിയെന്ന് കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞതോടെ വീട്ടുകാര്‍ കൂടുതല്‍ അന്വേഷിക്കാനും നിന്നില്ല. വെള്ളം മുറ്റത്തേക്ക് കയറാതിരിക്കാന്‍ പുരയിടത്തിന് ചുറ്റും കല്‍ക്കെട്ട് നിര്‍മിച്ചിട്ടുണ്ട്.
എന്നാല്‍ പിന്നീട് വേദന അസഹനീയമായി കുട്ടി കരച്ചില് നിര്‍ത്താതെ വന്നതോടെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
Discussion about this post