കോഴിക്കോട്: ദമാമില്‍ മകനും മരുമകനും അറസ്റ്റിലായ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി പിടിഎ റഹീം എംഎല്‍എ. അറസ്റ്റിലായത് ഹവാല ഇടപാട് കേസിലല്ലെന്ന് എംഎല്‍എ പറഞ്ഞു. ബഹ്റൈനില്‍ പുതിയ ബിസിനസ് തുടങ്ങാനാണ് പണം ശേഖരിച്ചത്. എന്നാല്‍ സൗദിയില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ നിയമം കര്‍ക്കശമാക്കിയതാണ് വിനയായതെന്നും റഹീം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
‘മകനും മരുമകനും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍ഫൊ സൊല്യൂഷന് എന്ന കമ്പനി ബഹ്റൈനില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ പണം സ്വരൂപിച്ചിരുന്നു. ഇത് സൗദി നിയമങ്ങള്‍ക്ക് എതിരായതാണ് അറസ്റ്റിലാവാനുള്ള സാഹചര്യം. മറിച്ച് ഹവാല ഇടപാടല്ലെന്ന്’ പിടിഎ റഹീം എംഎല്‍എ പറഞ്ഞു.
‘ഇന്നലെ മകന് വിളിച്ചിരുന്നു. കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. സൗദിയില്‍ പുതിയ ഭരണകുടം വന്നതാണ് നിയമങ്ങള്‍ കര്‍ക്കശമാകാന്‍ കാരണം. മകനും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കൊടുവള്ളിയില്‍ ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നില്ലയെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ പിടിഎ റഹീമിന്റെ മകന് പിടി ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നായിരുന്നു ആരോപണം.
Discussion about this post