തിരുവനന്തപുരം: കേരളത്തിലെ ജയിലുകളെ കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
റിമാന്‍ഡ് പ്രതികളെ കോടതിയില്‍ കൊണ്ടുപോകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് വീഡിയോ കോണ്‍ഫറന്‍സ് സജ്ജമാക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ജയിലുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതി മാര്‍ച്ച് 31 നുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
Discussion about this post