പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടേറുന്നു. റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താനുള്ള പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. മകര വിളക്കിന് മുന്‍പ് കൂടുതല്‍ സ്ഥലം ലഭ്യമാക്കുമെന്നാണ് നിലയ്ക്കല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വിശദീകരണം.
കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുകയാണ് . സംഘര്‍ഷമൊക്കെ മാറി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ ആവശ്യത്തിന് പാര്‍ക്കിംഗ് സ്ഥലമില്ല. ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിനാല്‍ നിലയ്ക്കലാണ് ഏവരുടേയും ആശ്രയം.
15000 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ പോലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായില്ല.
Discussion about this post