തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ടിപി സെൻകുമാറിനെ ഡിജിപിയാക്കിയതിനെ ചൊല്ലി പശ്ചാത്താപമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും അതിൽ താനിപ്പോൾ പശ്ചാത്തപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ ഡിജിപിയാക്കിയത്. ആ തീരുമാനം വലിയ അബദ്ധവും അപരാധവുമായന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ ചെന്നിത്തല ഏറ്റുപറഞ്ഞു.
സെൻകുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണ്. ആ തീരുമാനം എടുത്തതിന്റെ ദുരന്തം നമ്മളെല്ലാവരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി ഡിജിപി ആകട്ടെ എന്നു കരുതി ചെയ്തതാണ്. ഇപ്പോൾ താൻ അതിൽ പശ്ചാത്തപിക്കുന്നെന്നും ചെന്നിത്തല ആവർത്തിച്ചു.
Discussion about this post