കൊച്ചി: ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ചെഴുതി എറണാകുളം സെന്റ്. തെരേസാസ് ലോവര്‍ പ്രൈമറി സ്കൂള്‍. എഴുത്തുകാരി ചിത്തിര കുസുമനാണ് തന്റെ ഫേസ്ബുക്കിലൂടെ ക്ലാസ് മുറിയിലെ ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചത്.
മൂന്നാം ക്ലാസിലെ 56 കുട്ടികളെയാണ് എസ്സി, ഒഇസി, ഒബിസി, ജനറല്‍, ഹിന്ദു, മുസ്ലീം, ക്രിസ്റ്റ്യന്‍ എന്നിങ്ങനെ തരം തിരിച്ചത്.
കാരണം തിരക്കിയപ്പോള്‍ ഡാറ്റാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കുട്ടികള്‍ കാണ്‍കെ ഇത്തരത്തില്‍ എഴുതിച്ചേര്‍ത്തത് എന്നായിരുന്നു സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണം. സംഭവത്തില്‍ സ്കൂളിനേയും അധ്യാപകരേയും വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യങ്ങളില്‍ രംഗത്തെത്തിയത്.
Discussion about this post