തിരുവനന്തപുരം: ശബരിമലയിലുള്ള പോലീസ് ഇടപെടല്‍ ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ല. കലാപകാരികള്‍ ശബരിമലയില്‍ കയറുന്നത് തടയാനാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നും സര്‍ക്കാരിനു അനുകൂലമായ പരാമര്‍ശമാണ് ഉണ്ടായത്. അക്രമികളെ തടയുന്നതിന് പൂര്‍ണ അധികാരം നല്‍കുന്ന വിധിയായിരുന്നു ഹൈക്കോടതിയില്‍ നിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ എത്തുന്നതിനും, ശരണം വിളിക്കുന്നതിനും തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കളുടെ ആക്ഷേപത്തിനു ഇരയായ എസ്പി യതീഷ് ചന്ദ്രയെ പിന്തുണച്ചു മുഖ്യമന്ത്രി പറഞ്ഞു. യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ല. ആദരവോടെയാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post