കേരളത്തോട് പ്രതികാര നടപടിയുമായി വീണ്ടും കേന്ദ്രം; പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം കേരളത്തോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയായി കേരളത്തിന് ഒന്നും നല്‍കാത്തതിന് പിന്നാലെ, കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം. പ്രളയദുരിതാശ്വാസത്തിന് കേരളത്തിന് അനുവദിച്ച അരിയുടെ പണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പണം ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ചത്. കോര്‍പറേഷന്‍ വഴി അനുവദിച്ച അരിയുടെ വിലയായ 205.81 കോടി രൂപ നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ കമ്മറ്റിയ്ക്കാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കത്തയച്ചിരിക്കുന്നത്. പണം പല തവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും എത്രയും പെട്ടെന്ന് തുക നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും എഫ്‌സിഐ ജനറല്‍ മാനേജര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 89540 മെട്രിക് ടണ്‍ അരിയാണ് 2018ലെ പ്രളയ സമയത്ത് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

Exit mobile version