തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ബിജെപി നടത്തിയ ഒരു പരിപാടിയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. അതിന് ഇത്രത്തോളം ജനശ്രദ്ധ കിട്ടാന്‍ കാരണം മറ്റൊന്നുമല്ല, ബാനറില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ ഉണ്ടായ അശ്രദ്ധയാണ് ഇപ്പോള്‍ ബിജെപിക്ക് നാണക്കേടായി മാറിയിരിക്കുന്നത്.
‘INDIA’ എന്ന് എഴുതുന്നതിന് പകരം ‘INIDA’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ചിത്രം ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ജയന് ചെറുപ്ലശ്ശേരിയുടെ ഫേസ്ബുക്കിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നളിന്‍കുമാര്‍ കട്ടീല്‍ എംപി, സികെ പത്മനാഭന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്.
ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിയിരിക്കുന്നത്.’ നിങ്ങള്‍ പുതിയ രാജ്യം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് ഇന്ത്യയില്‍ നിന്നൊന്ന് പോയി തരാവോ’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. മര്യാദക്ക് ഇന്ത്യ എന്നെഴുതാന്‍ കഴിയാത്ത നിങ്ങളാണോ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Discussion about this post