തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്ക് ശബരിമല തീര്‍ത്ഥാടകരെ ബാധിക്കില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തും. കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കാലടി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നും സമിതിക്കു നേതൃത്വം നല്‍കുന്ന സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു.
Discussion about this post