കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് അവസാന ഘട്ടത്തിലെത്തി നിൽക്കെ സമീപത്തെ അപ്പാർട്ട്മെന്റ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. സുപ്രീംകോടതി വിധിപ്രകാരം പൊളിക്കുന്ന മരട് ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ സമീപത്തുള്ള അപ്പാർട്ട്മെന്റാണ് 125 കോടിയുടെ ഇൻഷുറൻസ് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹീര കൺസ്ട്രക്ഷൻസ് കമ്പനിയുടേതാണ് ഹർജി.
ഗോൾഡൻ കായലോരത്തിന്റെ സമീപത്തായി ഹീര നിർമ്മിക്കുന്ന അപ്പാർട്ട്മെന്റിന്റെ 80 ശതമാനം പണിയും പൂർത്തിയായതാണ്. 95 താമസയിടങ്ങളുള്ള അപ്പാർട്ട്മെന്റിനായി 95 കോടി ചെലവഴിച്ചു. ചില ഭാഗങ്ങളിൽ അപ്പാർട്ട്മെന്റിൽനിന്ന് കായലോരം ഫ്ളാറ്റിലേക്കുള്ള ദൂരം ആറുമീറ്റർ മാത്രമാണ്. ഏറ്റവും കൂടിയ ദൂരം 11 മീറ്ററും. അഥുകൊണ്ട് തന്നെ കായലോരം ഫ്ളാറ്റ് പൊളിക്കുമ്പോൾ എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ പരിഹാരം കാണാൻ 125 കോടിയുടെ ഇൻഷുറൻസ് വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Discussion about this post