തൃശ്ശൂര്‍: കോടതിയ്ക്കുള്ളില്‍ വെച്ച് പ്രതി പോലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിലാണ് സംഭവം നടന്നത്. നെടുപുഴ കവര്‍ച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പോലീസുകാരനെ ആക്രമിച്ചത്. കോടതിയിലെ ശുചിമുറിയില്‍ വെച്ച് പുകവലിക്കാന്‍ അനുവദിക്കാത്തതിനാലാണ് പോലീസുകാരനെ പ്രതി ആക്രമിച്ചത്.
കൈയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പോലീസുകാരന്റെ തലക്കടിച്ചത് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പരിക്കേറ്റ എആര്‍ ക്യാമ്പ് എഎസ്ഐ ജോമി കെ ജോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post