കൊച്ചി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിര മുഖംമൂടി അണിഞ്ഞെത്തിയ എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണ്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ടൊവീനോ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികൾ മുഖമില്ലാത്ത ഭീരുക്കളാൽ അക്രമിക്കപ്പെട്ടിട്ടും നിഷ്ക്രിയരായി ഇരിക്കുന്ന സർക്കാർ സംവിധാനമുണ്ടെങ്കിൽ നമ്മുടെ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ടൊവീനോ വിമർശിക്കുന്നു.
എല്ലാം സാധാരണമാണ് എന്ന കരുതൽ അക്ഷന്തവ്യമായ തെറ്റാണെന്നും രാഷ്ട്രീയം എന്തായാലും നമ്മൾ പ്രതികരിക്കേണ്ടതുണ്ട് എന്നും ടൊവീനോ ഫേസബുക്കിൽ കുറിച്ചു.
ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
When the students of a premier university get attacked by cowards without faces and the system fails to stand firm against this , something is seriously and gravely wrong in this country ! Whatever be your political affiliation, if you are still believing that everything is normal here, you are terribly mistaken ! Unless and until those cowards are caught and punished for what they did to our students , this nation is not going to sleep ! Jai Hind !
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല ! ജയ് ഹിന്ദ്.
In the end , we will remember not the words of our enemies , but the silence of our friends – Martin Luther King ,Jr
Discussion about this post