കൊച്ചി: ജെഎന്‍യു ക്യാമ്പസില്‍ ഉണ്ടായ ആക്രമണങ്ങളെ അപലപിച്ച് നടന് നിവിന്‍ പോളി രംഗത്ത്. കഴിഞ്ഞ രാത്രിയില്‍ ജെഎന്‍യുവിലുണ്ടായത് ഭീകരവും പേടിപ്പെടുത്തുന്നതുമായ സംഭവമാണെന്ന് നിവിന്‍ പോളി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജെഎന്‍യു വിഷയത്തില്‍ പ്രതികരണവുമായി നിവിന്‍ പോളി രംഗത്ത് എത്തിയത്.
വിദ്വേഷത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ നിലകൊള്ളേണ്ട സമയമാണ് ഇതെന്നും നിവിന്‍ വ്യക്തമാക്കി. അതേസമയം, നടി മഞ്ജു വാര്യരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തി. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്ന് പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്ന് മഞ്ജു പ്രതികരിച്ചു.
Discussion about this post