അഴിക്കോട്: കെഎം ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെഎം ഷാജി തന്നെയാണ് സ്റ്റേ നീട്ടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയെ സമീപിച്ച് ഷാജി കേസ് നേരത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സാധാരണ സമയക്രമത്തില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ കഴിയു എന്ന് കോടതി പറഞ്ഞു.
സുപ്രിംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ നിയമസമഭയില്‍ പോവുന്നതിനു തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ പറ്റരുതെന്നും വാക്കാല്‍ പറഞ്ഞെങ്കിലും രേഖമൂലം ലഭിക്കാതെ നിയമസഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയതിന്റെ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്.