തൃശ്ശൂര്‍: തൃശ്ശരില്‍ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് ഓടിയ യുവാവ് വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു. എക്‌സൈസ് സംഘവും നാട്ടുകാരും നോക്കി നില്‍ക്കെയാണ് യുവാവ് മുങ്ങിമരിച്ചത്. അക്ഷയ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൃശ്ശൂര്‍ കിഴുപ്പുള്ളക്കരയിലാണ് സംഭവം. എക്‌സൈസ് സംഘത്തെ കണ്ടതിന് പിന്നാലെ യുവാവും സംഘവും പേടിച്ച് ഓടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും വെള്ളത്തില്‍ വീണ അക്ഷയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളത്തില്‍ നിന്നും അക്ഷയ് ഹെല്‍പ് മീ എന്ന് കരഞ്ഞ് പറഞ്ഞെങ്കിലും എക്‌സൈസ് സംഘം രക്ഷിക്കാന്‍ തെയാറായില്ല. എന്നാല്‍ സംഘം കയറിവാടാ എന്ന് പറയുന്നതടക്കം ഉള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അയല്‍വാസിയായ സന്തോഷാണ് വീഡിയോ പകര്‍ത്തിയത്. എന്നാല്‍ അക്ഷയ്ക്ക് നീന്തല്‍ അറിയാമെന്ന് സന്തോഷ് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എക്‌സൈസ് സംഘം പിടിക്കുന്നെങ്കില്‍ പിടിച്ചോട്ടെ എന്ന് കരുതിയാണ് യുവാവിനെ രക്ഷിക്കാതിരുന്നതെന്നും അയല്‍വാസി പറഞ്ഞു. അക്ഷയ് വെള്ളത്തില്‍ വീണതും മുങ്ങിത്താഴുന്നതും അറിഞ്ഞില്ലെന്നാണ് എക്‌സൈസ് പറയുന്നത്.
പ്രദേശത്ത് ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്
എക്‌സൈസ് സംഘം എത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
Discussion about this post