കേരളത്തില്‍ എത്തുന്ന അമിത് ഷായ്ക്ക് എതിരെ ‘ബ്ലാക്ക് വാള്‍’ പ്രതിഷേധം സംഘടിപ്പിക്കും; പികെ ഫിറോസ്

ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും പ്രതിഷേധ മതില്‍ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. അമിത് ഷായ്‌ക്കെതിരെ ‘ബ്ലാക്ക് വാള്‍’ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഫിറോസിന്റെ പ്രഖ്യാപനം.

ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും പ്രതിഷേധ മതില്‍ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് അമിത് ഷായ്‌ക്കെതിരെ ബ്ലാക്ക് വാള്‍ തീര്‍ക്കുക. പ്രതിഷേധത്തില്‍ ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ദിവസമാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അക്രമണത്തിന് ഇരയായ സംഭവത്തില്‍ പികെ ഫിറോസ് പ്രതികരിച്ചു. ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎന്‍യു ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില്‍ പ്രതിഷേധമെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version