തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിയില്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമണത്തെ അപലപിച്ച് മന്ത്രി എകെ ബാലന്‍. ജെഎന്‍യു ക്യാപസില്‍ ആര്‍എസ്എസ്-എബിവിപി അക്രമികള്‍ നടത്തിയ കിരാതമായ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി അലയടിച്ചുയരുന്ന പ്രക്ഷോഭത്തില്‍ പ്രധാന പങ്കുവഹിക്കുന്നതുകൊണ്ടാണ് ജെഎന്‍യുവിന് നേരെ ഇത്തരത്തില്‍ ഒരു ആക്രമണം നടന്നതെന്നും ഇത് ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ RSS – ABVP അക്രമികള്‍ നടത്തിയ കിരാതമായ ആക്രമണത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി അലയടിച്ചുയരുന്ന പ്രക്ഷോഭത്തില്‍ പ്രധാന പങ്കുവഹിക്കുന്നതുകൊണ്ടാണ് JNU വിനു നേരേ ഇത്തരം ആക്രമണം നടക്കുന്നത്. ഇത് ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണ്.
Discussion about this post