തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിലും സ്വര്‍ണ്ണത്തിന് വില കൂടി.
പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപ പവന് കൂടി. നാല് ശതമാനം വില വര്‍ധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വര്‍ണ്ണവില. അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്.
ജനുവരി നാലിന് പവന് 120 രൂപയും ഗ്രാമിന് 3710 രൂപയും ആയിരുന്നു കൂടിയത്. അതോടെ പവന് 29680 രൂപയും, ഗ്രാമിന് 3710 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ്ണ വില നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണ്ണവില കൂടിയതാണ് ഇവിടെയും വില ഉയരാന്‍ കാരണം. ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂടുന്നതും സ്വര്‍ണ്ണവിപണിയെ ബാധിക്കുന്നുണ്ട്.
Discussion about this post