തൃശ്ശൂര്‍: ജെഎന്‍യുവില്‍ ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ വിദ്യാര്‍ത്ഥികളെ പരിഹസിച്ചത്. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് പരിഹസിച്ച് കൊണ്ട് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ജെഎന്‍യുവില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ലെന്നും ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലായി. സംഭവത്തില്‍ ക്യാമ്പസിന് പുറത്തു നിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!
ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍ നിന്ന് ഈ റിപ്പോര്‍ട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല.
Discussion about this post