വയനാട്: സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തെ ചോദ്യം ചെയ്യാന്‍ ഒരു കേന്ദ്രമന്ത്രിക്കും അധികാരമില്ലെന്ന് മന്ത്രി ജി സുധാകരന്. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാത്തിന്റെ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും, മന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ആനപ്പുറത്ത് ആണെന്ന തോന്നല്‍ പാടില്ലെന്നും ജി സുധാകരന് വയനാട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ജി സുധാകരന്. പൊന്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തിയെ നേരത്തെ ധനമന്ത്രി തോമസ് ഐസക്കും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Discussion about this post