കോഴിക്കോട്: കുടിശ്ശിക തീര്‍ക്കാത്തതിനാലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്‍കി കൊണ്ടിരുന്ന പാലിന്റെ വിതരണം നിര്‍ത്തിവെച്ച് മില്‍മ. നിലവില്‍ 53 ലക്ഷ്യം നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് തീര്‍ക്കാത്ത സാഹചര്യത്തിലാണ് പാല്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് മില്‍മ അറിയിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള രോഗികള്‍ക്കാണ് മെഡിക്കല്‍ കോളേജില്‍ പാല്‍ നല്‍കികൊണ്ടിരുന്നത്. ദിവസവും 1200 പാക്കറ്റ് പാലാണ് മെഡിക്കല്‍ കോളെജിന്‍ വിതരണം ചെയ്യാര്‍. 53 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ട്.
ഇതിനാല്‍ ജനുവരി 16 മുതല്‍ പാല്‍ വിതരണം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് മില്‍മ ട്രഷറി നിയന്ത്രണം കാരണം 5 ലക്ഷത്തിന്‍ മുകളിലുളള ബില്ലുകള്‍ മാറേണ്ടെന്ന ധന വകുപ്പിന്റെ നിര്‍ദ്ദേശമാണ് മില്‍മയുടെ കുടിശ്ശിക നല്‍കാത്തതിന്റെ കാരണമായി പറയുന്നത്.
Discussion about this post