തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് കോടതിവിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ബിജെപി നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസിന്റേത് ശരിയായ നിലപാടാണെന്നും ബിജെപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്ത് തെറ്റുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു
Discussion about this post