നെടുമ്പാശ്ശേരി: കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. മൂലമ്പിള്ളി സ്വദേശി ബിനിലാണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോവുകയായിരുന്നു ഇയാള്‍. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് അധികൃതര്‍ കണ്ടെത്തിയത്. എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ബിനിലിനെ പിടികൂടിയത്.
ചോദ്യം ചെയ്തപ്പോള്‍ സ്വന്തമായി ഉപയോഗിക്കുന്നതിനാണ് താന്‍ കഞ്ചാവ് കൊണ്ടുവന്നത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ അധികൃതര്‍ എക്‌സൈസിന് കൈമാറിയിരിക്കുകയാണ്.
Discussion about this post