തിരുവനന്തപുരം: കൂടുതല്‍ ദേശീയ നേതാക്കളെ ശബരിമലയിലേയ്ക്ക് എത്തിച്ച് രണ്ടും കല്‍പ്പിച്ച് മുന്പോട്ട് നീങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്ന സംഘം ഉടന്‍ ശബരിമലയില്‍ എത്തുമെന്നാണ് വിവരം.
ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന സംഘപരിവാറിന്റെയും ബിജെപിയുടെയും ആരോപണങ്ങള്‍ക്കും യുവതീ പ്രവേശനത്തിനെതിരായ ചെറുത്തുനില്പുകള്ക്ക് ഇടയിലാണ് കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന രണ്ട് മന്ത്രിമാരെ തന്നെ ബിജെപി ശബരിമലയിലേക്ക് എത്തുന്നത്. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് എത്തിയ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇപ്പോഴും ജയിലിലാണ്.
സന്നിധാനത്ത് ശരണം വിളിക്കുകയും നാമജപം നടത്തി പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതി അവരെ കുറ്റക്കാരെന്ന് കണ്ടെത്തി റിമാന്റും ചെയ്തിരുന്നു. ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തു വന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തുന്നത്. നേരത്തെ ബിജെപി എംപിമാരായ വി മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനത്തെത്തിയിരുന്നു. കൂടുതല്‍ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാന്‍ ബിജെപി നീക്കം ആരംഭിച്ചിട്ടുണ്ട്.
Discussion about this post