കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമം മാറ്റിയേക്കില്ല. നഗരസഭയില്‍ ചേര്‍ന്ന സാങ്കേതികസമിതി യോഗത്തില്‍ സമയക്രമം മാറ്റുന്നതില്‍ തീരുമാനമായില്ല. സമയം മാറ്റുന്നതില്‍ ഫ്്ളാറ്റുകള്‍ പൊളിക്കുന്ന കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചെന്ന് സബ് കലക്ടര്‍ അറിയിച്ചു. ഫ്്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് 290 കുടുംബങ്ങളെ ഒഴിപ്പിക്കും.
ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എട്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സാങ്കേതിക സമിതി സബ് കളക്ടറുടെ നേതൃത്വത്തില്‍ മരട് നഗരസഭയില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നത്. ഈ യോഗത്തിലെ തീരുമാനപ്രകാരം, ആല്‍ഫാ സെറീന്‍ ഫ്ളാറ്റും എച്ച്ടുഒ ഫ്ളാറ്റും ആദ്യം പൊളിച്ചേക്കുമെന്നായിരുന്നു.
നിയന്ത്രിത സ്‌ഫോടനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ മരടിലെ H20 ഫ്‌ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങും. രാവിലെ 10 മണിയോടെയാണ് അങ്കമാലിയിലെ വെടിമരുന്ന് ശാലയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പ്രത്യേകവാഹനത്തില്‍ H20 ഫ്ളാറ്റില്‍ എത്തിച്ചത്.
Discussion about this post