തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നിയമത്തില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള സമരത്തിനില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നും യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് മറിച്ചൊരു അഭിപ്രായമുണ്ടോ എന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പൗരത്വ നിയമത്തില്‍ പിണറായിയുടേത് വൈകി വന്ന വിവേകമാണെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായും സമരങ്ങള്‍ വേണ്ടി വരുമെന്നു മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഒരു പൊതു വിഷയമായതിനാല്‍ രാജ്യവ്യാപക സമരം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post