തിരുവനന്തപുരം: രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. തുഷാറിന് അനധികൃത സ്വത്തുണ്ടെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു.
ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചത് താനാണെന്നും പത്രസമ്മേളനം നടത്തുമ്പോള്‍ മാത്രമാണ് തുഷാര്‍ പ്രസിഡന്റ് ആകുന്നതെന്നും സുഭാഷ് വാസു പറഞ്ഞു. പ്രസിഡന്റായി തുഷാര്‍ അഭിനയിക്കുക മാത്രമാണ് ചെയതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി ചെയ്യുന്നത് മദ്യ കച്ചവടമാണ്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബം. തുഷാറിന് അനധികൃത സ്വത്തുക്കളുണ്ട്. കോന്നിയില്‍ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് പറഞ്ഞു. .
വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് നേതൃത്വവുമായും ഉടക്കിയ സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു. ബിഡിജെഎസിലെ ഭിന്നതയാണ് രാജിക്ക് പിന്നില്‍. എസ്എന്‍ഡിപിയില്‍ വിമത നീക്കം ശക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന് വെള്ളാപ്പള്ളി നടേശന് പിരിച്ചു വിട്ടിരുന്നു.
രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇയാള്‍ക്കെതിരെ താലൂക്ക് യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ വാക്തര്‍ക്കവും പതിവായിരുന്നു.ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു.
Discussion about this post