പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അതേസമയം ഹര്‍ജികളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാറിന്റെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഇന്ന് ഹര്‍ജികള്‍ പരിഗണിക്കണമെങ്കില്‍ ഇന്നലെ സത്യവാങ്മൂലം നല്‍കണമായിരുന്നെന്ന് കോടതി പറഞ്ഞു. രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടായതാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാവാന്‍ കാരണമായതെന്ന് എജി കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ഹര്‍ജിക്കാരോട് നിയമം കൈയിലെടുക്കരുതെന്ന് കോടതി പറഞ്ഞു. കൂടാതെ ശബരിമലയിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശം നല്കി.
Discussion about this post