ആലപ്പുഴ; വര്‍ഗ്ഗത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ലജ്‌നത്തുള്‍ മുഹമ്മദിയയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.
ഭാരത്തിന്റെ അടിസ്ഥാന മൂല്യം മതനിരപേക്ഷതയാണ്. മതത്തിന്റെ പേരില്‍ മതില്‍ കെട്ടാന്‍ ആരെയും അനുവദിക്കരുതെന്നും റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം കൊണ്ടു വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, ഇതിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.