കോഴിക്കോട്: കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നെന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. റിട്ടയേര്‍ഡ് അധ്യാപകനായ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇദ്ദേഹത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post